ADVERTISEMENT

ജയറാം നായകനാകുന്ന ‘മാർക്കോണി മത്തായി’യിലെ  ‘എന്നാ പറയാനാ’ എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. ‘ആരും കൊതിക്കും തോട്ടമുണ്ടേ’ എന്നു തുടങ്ങുന്ന വരികൾ എഴുതിയിരിക്കുന്നത് അനിൽ പനച്ചൂരാനാണ്. എം. ജയചന്ദ്രിന്റെ സംഗീതം. അജയ് ഗോപാൽ, ഭാനു പ്രകാശ് സംഗീത സജിത്ത് നിഖില്‍ രാജ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

ജയറാമിനൊപ്പം വിജയ് സേതുപതിയും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഒരു ആഘോഷത്തിനിടയിൽ പാട്ടുപാടി നൃത്തം ചെയ്യുകയാണ് ജയറാമും സംഘവും. പാട്ടും ജയറാമും സൂപ്പറാണെന്നാണ് ആരാധകരുടെ പ്രതികരണം. 

 

ജോയ് മാത്യൂ, സുധീർ കരമന, ടിനി ടോം, മല്ലിക സുകുമാരൻ എന്നിവരും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്. വിജയ് സേതുപതി ആദ്യമായി എത്തുന്ന മലയാളം ചിത്രമാണ് മാർക്കോണി മത്തായി. സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com