ADVERTISEMENT

കെ.എസ്. ചിത്രയ്ക്കൊപ്പം കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും എന്ന ഗാനം ആലപിച്ച് മലയാളിയുടെ പ്രിയതാരം സുരേഷ് ഗോപി. മഴവിൽ മനോരമ പാടാം നമുക്കു പാടാം പരിപാടിയുടെ വേദിയിലായിരുന്നു പ്രേക്ഷകരെ കയ്യിലിടുത്ത് സുരേഷ് ഗോപിയുടെ ആലാപനം. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം രസകരമായ പാട്ട് അനുഭവവും പങ്കുവച്ചു. 

 

മികച്ച നടൻ മാത്രമല്ല നല്ല പാട്ടുകാരൻ കൂടിയാണ് തനെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു സുരേഷ്ഗോപി. ചിത്രയോടൊപ്പം ഒരു ഗാനം ആലപിക്കണമെന്നുള്ളത് ഒരാഗ്രഹമാണെന്നു അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ സന്തോഷം മാത്രമേയുള്ളൂ എന്നായിരുന്നു ചിത്രയുടെ മറുപടി. തുടർന്ന് ‘കുടമുല്ല പൂവിനും മലയാളിപ്പെണ്ണിനും’ എന്നു തുടങ്ങുന്ന ഗാനം ഇതുവരും ചേർന്ന് ആലപിച്ചു. 

 

പാട്ടിനു ശേഷം ചിത്രയ്ക്കൊപ്പമുണ്ടായ ഒരു പാട്ട് അനുഭവവും സുരേഷ് ഗോപി പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘മുൻപ് എന്റെയൊരു പരിപാടിയിൽ ചിത്ര അതിഥിയായി എത്തിയിരുന്നു. അന്ന് അവിടെ അന്ന് ചിത്ര ഒരു പാട്ടു പാടണമെന്ന് കാണികളിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടു. പാടുമ്പോൾ ഞാനും പങ്കു ചേരണമെന്ന്  ചിത്രയും ആവശ്യപ്പെട്ടു. എന്നോടുള്ള ഇഷ്ടക്കൂടുതലു കൊണ്ടു തന്നെ കണ്ണാടിക്കൂടും കൂട്ടി എന്ന ഗാനം പാടാമെന്ന് ചിത്ര പറയുകയും ചെയ്തു. പക്ഷേ, ആ പാട്ടിൽ ദാസേട്ടന്റെ ഗർവ് അറിയാവുന്നതു കൊണ്ട് ഞാനിതാ ഒറ്റയോട്ടം വച്ചുകൊടുത്തു.’ ഇത്രയും പറഞ്ഞുകൊണ്ട് ഓടികൊണ്ടു തന്നെ സുരേഷ് ഗോപി വേദിവിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com