ADVERTISEMENT

സൂര്യ പ്രധാന വേഷത്തിലെത്തിയ എന്‍ജികെയിലെ ‘പൊതച്ചാലും’ എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബിൽ തരംഗമാകുന്നു. സെല്‍വരാഘവന്റെ വരികൾക്ക് യുവൻ ശങ്കർരാജയാണു സംഗീതം പകർന്നിരിക്കുന്നത്. ശിവം ആണ് ആലാപനം.

 

ആരാധകരെ ആവേശത്തിലാക്കുന്ന രീതിയിൽ ചുവടുവച്ചാണ് ഗാനരംഗങ്ങളിൽ സൂര്യ എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം.  നന്ദഗോപാലൻ കുമരൻ എന്ന രാഷ്ട്രീയ പ്രവർത്തകനായി സൂര്യ എത്തിയ  ചിത്രമാണ് എൻജികെ. 

 

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാകുൽ പ്രീത് സിങ്, ബാല സിങ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ്ബാബു, എസ്.ആർ. പ്രഭു എന്നിവർ ചേര്‍ന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്.  സെൽവരാഘവനാണ് ചിത്രത്തിന്റെ സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com