ADVERTISEMENT

പഴയകാല പിന്നണിഗായികയും ശാസ്ത്രീയസംഗീതജ്ഞയുമായ ഗായത്രി ശ്രീകൃഷ്ണൻ (85) ഓർമയായി. കോഴിക്കോട് ആകാശവാണി മുൻ ഡയറക്ടറും പുല്ലാങ്കുഴൽ വിദഗ്ധനുമായ കോഴിക്കോട് വെള്ളിമാടുകുന്ന് സി.എച്ച്. കോളനിയിലെ ജി.എസ്.ശ്രീകൃഷ്ണന്റെ ഭാര്യയാണ്. കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റും അവതാരകയുമായിരുന്നു. സംസ്കാരം നാളെ ബെംഗളൂരുവിൽ മകളുടെ വസതിയിൽ.

 

1956ൽ പുറത്തിറങ്ങിയ ‘രാരിച്ചൻ എന്ന പൗരനി’ലെ ‘തെക്കൂന്ന് നമ്മളൊരു ചക്ക വാങ്ങി’ എന്നതാണ് ആദ്യഗാനം. ഇതേ ചിത്രത്തിൽ ശാന്ത.പി.നായർക്കൊപ്പം ആലപിച്ച ‘നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം’ എന്ന ഗാനമാണ് ഗായത്രിയെ പ്രശസ്തയാക്കിയത്. സ്കൂൾ വിദ്യാർഥിയായിരിക്കെ ഗായകൻ മുഹമ്മദ് റഫിക്കൊപ്പം പാടാനും അവസരം കിട്ടി. കൊച്ചി പള്ളുരുത്തിയാണ് ജൻമദേശം. ആകാശവാണി ‘ബാലലോകം’ പരിപാടിയിൽ ഏറെക്കാലം ‘ചേച്ചി’യായിരുന്നു.</p>

 

ഡൽഹിയിൽ കൊച്ചുമകനൊപ്പം താമസിക്കുകയായിരുന്ന ഗായത്രി ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മക്കൾ: സി.എസ്. രാജൻ (സംഗീത സംവിധായകൻ, പുല്ലാങ്കുഴൽ വിദഗ്ധൻ), സുജാത ദാസ് (ഐടി, ബാംഗ്ലൂർ). മരുമക്കൾ: അഞ്ജന രാജൻ (നർത്തകി, മാധ്യമപ്രവർത്തക), സുപ്രിയ ദാസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com