ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ മലയാളിക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഏറ്റവും ഒടുവിൽ ‘ജൂൺ’ എന്ന ചിത്രത്തിനായി പാടിയ ‘മിന്നി മിന്നി’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. മകൾക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള പല ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ പങ്കുവച്ച മകൾ പാപ്പുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

 

ഏതാനും ദിവസങ്ങൾക്കു  മുൻപാണ് പാപ്പു നോട്ട്പുസ്തകത്തിൽ കുറിച്ചിട്ട വാക്കുകൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും വ്യക്തിയോ, എന്തെങ്കിലും സാധനങ്ങളോ വരയ്ക്കുക എന്ന ചോദ്യത്തിന് പാപ്പു എന്ന ഓമനപ്പേരിൽ വിളിക്കുന്ന മകൾ അവന്തിക നൽകിയ ഉത്തരമായിരുന്നു അത്. ‘അമ്മ’ എന്ന് എഴുതി ഒരു ചിത്രവും കൂടെ ‘അമ്മ എന്നെ തമാശപ്പാട്ടുകൾ പാടി ചിരിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് അമ്മയെ ഏറെ ഇഷ്ടം’ എന്നും കുഞ്ഞു പാപ്പു എഴുതിയിരിക്കുന്നു.

 

അമൃത പങ്കുവച്ച ചിത്രം കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയാണ് കാണിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ഒരു കുഞ്ഞിന് അമ്മയോടുള്ള സ്നേഹത്തിന്റെ തെളിവാണിതെന്നു പറയുന്നവരും നിരവധി. ഏതായാലും അമൃത പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ ലോകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com