ADVERTISEMENT

പ്രണയത്തിന്റെ മനോഹാരിതയും ജീവിതത്തിന്റെ പച്ചപ്പുമായി എത്തുകയാണ് ‘ശുഭരാത്രി’യിലെ ‘അനുരാഗ കിളിവാതിൽ’ എന്ന ഗാനം. ബി.കെ. ഹരിനാരായാണന്റെതാണു വരികൾ. ഹരിശങ്കറും സംഗീത ശ്രീകാന്തും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം. 

 

‘അനുരാഗ കിളിവാതിൽ ചാരത്തെ

മഴവില്ലിൻ ചിറകോലും പ്രാവേ

മിഴിവാതിൽ തരിപോലും ചാരാതെ

ഇരവത്തും പകലത്തും കാത്തൂ നീ’

 

പ്രണയം നിറയുന്ന വരികളും ഇമ്പമാർന്ന ആലാപനവും ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. ദിലീപും അനുസിത്താരയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ശുഭരാത്രി’. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. 

 

ഗാനരംഗങ്ങളില്‍ അനുസിത്താരയെയും ദിലീപിനെയും കാണുമ്പോൾ പഴയ ദിലീപ്–കാവ്യ താര ജോഡികളെ ഓർമവരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. നിലവില്‍ മുന്നുലക്ഷത്തോളം പേർ കണ്ട ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലും ഇടംനേടി. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, നെടുമുടി വേണു, ഇന്ദ്രൻസ്, സായ്കുമാർ, നാദിർഷാ, ഹരീഷ് പേരടി, വിജയ് ബാബു, കെപിഎസി ലളിത, ശാന്തി കൃഷ്ണ, ആശ ശരത്ത്, സ്വാസിക എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. വ്യാസൻ കെ.പിയാണു ചിത്രത്തിന്റെ സംവിധാനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com