ADVERTISEMENT

ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷത്തിലെത്തുന്ന ‘സത്യംപറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലെ പുതിയ ഗാനം യുട്യൂബിൽ എത്തി. യഥാർഥ ജീവിതത്തിന്റെ നേർക്കാഴ്ചയുമായാണു അംബരം എന്ന ഗാനം എത്തുന്നത്. സുജേഷ് ഹരിയുടെ വരികൾക്കു വിശ്വജിത്താണ് സംഗീതം പകർന്നിരിക്കുന്നത്. കെ.എസ് ഹരിശങ്കറാണ് ആലാപനം. 

ആഘോഷത്തിന്റെ മൂഡിൽ എത്തുന്ന ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സംവൃതയുടെ തിരിച്ചുവരവിനെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നരലക്ഷത്തോളംപേര്‍ ഗാനം യൂട്യൂബിൽ കണ്ടു. 

‘കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് സംവൃത. എത്രകാലം കഴിഞ്ഞാലും ആ ഇഷ്ടം പോകില്ല’ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം. നാടൻ ഭംഗിയുള്ള വരികളാണ് ഗാനത്തിന്റേതെന്നു പറയുന്നവരും നിരവധി. വിശ്വജിത്തിനു പുറമെ ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതം ഒരുക്കിയിട്ടുണ്ട്. അലൻസിയർ, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശ്രുതി വിജയൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ ഉടന്‍ തീയറ്ററുകളിലെത്തും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com