ADVERTISEMENT

ഈസ്റ്റ്കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ എത്തുന്ന ‘ചില ന്യൂജെൻ നാട്ടുവിശേഷ’ങ്ങളിലെ ആഘോഷപ്പാട്ട് ശ്രദ്ധേയം. ശങ്കർ മഹാദേവനാണു ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്. 

വിവാഹവും ആഘോഷവുമാണ് ഗാനത്തിന്റെ പ്രമേയം. ‘ശങ്കർ മഹാദേവന്റെ ശബ്ദത്തിൽ അടിപൊളി ഗാനം’ എന്നാണ് ആസ്വാദകരുടെ പ്രതികരണം. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’. 

എസ്.എൽ. പുരം ജയസൂര്യയാണ് തിരക്കഥ. ഹരീഷ് കണാരൻ, സുരാജ് വെഞ്ഞാറമൂട്, നെടുമുടിവേണു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ ഉടൻ തീയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com