ADVERTISEMENT

അതിമനോഹരമായ പ്രണയഗാനവുമായി വീണ്ടും ആരാധക മനംകവരുകയാണ് അഹാന കൃഷ്ണ. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാംപടിയിലേതാണു ഗാനം.

 

തൂമഞ്ഞു വീണ വഴിയേ..

വെൺതൂവൽ വീശുമഴകേ...

ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ 

18ampadi-2

കനവാർന്ന സ്നേഹമഴയായ്...

 

ലോറൻസ് ഫെർണാണ്ടസിന്റെ മനോഹര വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായ പ്രണയമാണു ഗാനത്തിന്റെ പ്രമേയം. അഹാനയും ചന്തുനാഥുമാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. അതി സുന്ദരിയായി എത്തുന്ന അഹാന തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ശങ്കർ രാമകൃഷ്ണന്റേതാണ്. അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുദീപാണ്  ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com