ADVERTISEMENT

ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ ‘കക്ഷി അമ്മിണിപ്പിള്ള’യിലെ ഗാനം ശ്രദ്ധേയമാകുന്നു. ‘അവൾ വരും’ എന്ന ഗാനത്തിന്റെ വിഡിയോയാണ് യൂട്യൂബിൽ എത്തിയത്. കെ.എസ്. ഹരിശങ്കറാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അരുൺ മുരളീധരന്‍ സംഗീതം പകർന്നിരിക്കുന്നു. 

 

മനോഹര മെലഡിയായാണ് ഗാനം എത്തുന്നത്. ഹരിശങ്കറിന്റെ ആലാപന മികവിനെ പ്രശംസിക്കുന്നവരാണ് ഏറെയും. റഫീഖ് അഹമ്മദിന്റെ വരികളിലെ കാല്‍പനികതയെ പ്രശംസിക്കുന്നവരും കുറവല്ല. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

 

ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് ആസിഫ് അലി എത്തിയത്. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, മാമുക്കോയ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. ദിൻജിത്ത് അയ്യത്താനാണ് സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com