ADVERTISEMENT

തികച്ചും വ്യത്യസ്തമായ ഗാനവുമായി എത്തുകയാണ് വിനീത് ശ്രീനിവാസൻ‌ ചിത്രം ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ‘ജാതിക്കാതോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്നു തുടങ്ങുന്ന വരികൾ സുഹൈൽ കോയയുടെതാണ്. ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

വരികളും ആലാപനശൈലിയും ഗാനത്തെ വ്യത്യസ്തമാക്കുന്നു. ‘ഉദാഹരണം സുജാത’യിലൂടെ മലയാളിക്കു സുപരിചിതയായ അനശ്വരയും, കുമ്പളങ്ങി നൈറ്റ്സിൽ തിളങ്ങിയ മാത്യൂ തോമസുമാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഇരുവരുടെയും അഭിനയ മികവിനെ പ്രശംസിക്കുന്നവരാണ് ഏറെയും. 

 

യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം നാലു ലക്ഷത്തോളം പേരാണ് ഗാനം കണ്ടത്. ‘വീണ്ടും വീണ്ടും കാണാനും കേൾക്കാനും കൊതിപ്പിക്കുന്നതാണ് ഈ ജാതിക്കാതോട്ടം’ എന്നാണു  ചിലരുടെ കമന്റുകൾ‍. യൂട്യൂബ് ട്രന്റിങ്ങിൽ നിലവിൽ നാലാമതാണു ഗാനം. 

 

പ്ലസ്ടൂ കാലഘട്ടത്തിലെ പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. സ്കൂൾ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ.ഡിയാണ്. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം. ‘തണ്ണീർ മത്തൻ ദിനങ്ങള്‍’ ഉടൻ തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com