ADVERTISEMENT

നിപാ വൈറസ് ബാധ പ്രമേയമാക്കി എത്തിയ ‘വൈറസി’ലെ മ്യൂസിക് വിഡിയോ തരംഗമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും ദൈനംദിന ജീവിതരീതിയുമാണ് മ്യൂസിക് വിഡിയോയുടെ പ്രമേയം. സുഷിൻ ശ്യാമാണു സംഗീതം ഒരുക്കിയത്. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മ്യൂസിക് വിഡിയോ. ഗാനം ഒഴിവാക്കി സംഗീതത്തിൽ മാത്രം മുന്നോട്ടു പോകുന്ന വിഡിയോ കൂടുതൽ റിയലിസ്റ്റിക്കാണെന്നാണു പ്രേക്ഷക പ്രതികരണം. നിലവിൽ യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഒൻപതാമതാണു ഗാനം. 

 

ആഷിക് അബു സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, രമ്യ നമ്പീശൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, റിമ കല്ലിങ്കൽ എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com