ADVERTISEMENT

കളിക്കളത്തിൽ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ആരാധകരെ കയ്യിലെടുത്ത ക്രിക്കറ്റ് താരമാണ് വീരേന്ദർ സേവാഗ്. സോഷ്യൽ മീഡിയയിൽ സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. മോഹൻലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്. 

 

എം.ജി. ശ്രീകുമാർ പാടിയ റിമിക്സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹൻലാൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. 

 

നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എല്ലാവർഷവും ജന്മദിനത്തിൽ മോഹൻലാലിനെ സേവാഗ് സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകൾ ആരാധകർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഈ വിഡിയോയും പങ്കുവെക്കുന്ന തിരക്കിലാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com