ADVERTISEMENT

മഴവിൽ മനോരമ നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ മലയാളി ഹൃദയത്തിലേക്കെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘തട്ടുംപുറത്ത് അച്യുതനി’ലൂടെ വെള്ളിത്തിരയിലേക്കും ചുവടുവച്ചു മാളവിക. ഇപ്പോഴിതാ മനോഹരമായൊരു മ്യൂസിക് വിഡിയോയുമായി എത്തുകയാണു താരം.

 

നനുത്ത പ്രണയത്തിന്റെ മനോഹാരിതയുമായി എത്തുകയാണ് ‘മിഴി രണ്ടിലും’ എന്ന മ്യൂസിക് വിഡിയോ. അഹമ്മദ് മിഥിലജിന്റെതാണു സംഗീതം. അഹമ്മദ് മിഥിലജാണു സംഗീതം. ഹരിശങ്കറും ആൻ ആമിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഹരിശങ്കറിന്റെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. ഗാനത്തിന്റെ ആദ്യവരികൾ ‘പവിഴമഴയേ’എന്ന പാട്ടിനെ ഓർമിപ്പിച്ചെന്ന അഭിപ്രായവുമുണ്ട്. ‘ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ മാളവികയ്ക്ക് കഴിയട്ടെ’ എന്ന് ആശംസിക്കുന്നവരും നിരവധിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com