ADVERTISEMENT

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു കൈത്താങ്ങായി സംഗീതജ്ഞരുടെ സംഘടന. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ട്രിവാൻഡ്രം മ്യൂസിക് ഫെട്ടേണിറ്റി’യാണ് ദുരിതബാധിതർക്കു സഹായവുമായി എത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സമാഹരിച്ച് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിന് സംഘനാഭാരവാഹികൾ കൈമാറി. 

Singer-2

 

ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകൾ, വസ്ത്രങ്ങള്‍, ക്ലീനിങ്ങ് സാധനങ്ങൾ എന്നിവയാണ് കൈമാറിയത്. തുടർന്ന് വളണ്ടിയർമാർക്കു പ്രചോദനം നൽകുന്നതിനായി സംഗീത സായാഹ്നവും നടന്നു. ടിഎംഎഫ് ഭാരവാഹികളായ അശോക് കുമാർ, ബാബു ജോസ്, രാജ് മോഹൻ,വിവേകാനന്ദൻ, അഭിരാം,  തുടങ്ങിയവർ പങ്കെടുത്തു.  കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, രാജലക്ഷ്മി,സുഷമ, പ്രീത,സരിത, അഭിലാഷ്, അർജുൻ, ഖാലിദ്, ഷാഹുൽ ഹമീദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com