ADVERTISEMENT

 

ടൊവീനോ തോമസ് പ്രധാന വേഷത്തിലെത്തിയ കൽക്കിയിലെ റെഡ് ബ്ലൂ ബ്ലാക്ക് എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ജേയ്ക്ക്സ് ബിജോയ്‌യാണ് സംഗീതം. ജെയ്ക്സ് ബിജോയ്, നിരഞ്ജ് സുരേഷ്, കേശവ് വിനോദ്, അജയ് ശ്രാവൺ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ജോപോളും ഫെജോയും ചേർന്നാണ് വരികൾ.

 

പൊലീസ് വേഷത്തിൽ ടൊവിനോയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ടൊവീനോയുടെ ലുക്ക് ഗംഭീരമെന്നാണ് ആരാധകരുടെ പ്രതികരണം. ടൊവീനോയുടെ ലുക്കിനാണു കയ്യടി എന്നു പറയുന്നവരും നിരവധിയാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം യൂട്യുബിൽ തരംഗമാകുകയാണ്.

 

പ്രവീൺ പ്രഭാരമാണ് സംവിധാനം. സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം.  ചിത്രം തിയറ്ററിലെത്തുന്നതിനു മുൻപു തന്നെ ടൊവീനോയുടെ ലുക്ക് ഏറെ പ്രശംസ നേടിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com