ADVERTISEMENT

ജയറാം നായകനാകുന്ന പട്ടാഭിരാമനിലെ പുതിയ പാട്ട് ശ്രദ്ധനേടുന്നുന്നു. കൊന്നു തിന്നും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രനും സംഗീതയും ചേർന്നാണ്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം. ജയചന്ദ്രൻ തന്നെയാണു സംഗീതം. 

 

ജയറാമിന്റെ തിരിച്ചു വരവായിരിക്കും പട്ടാഭിരാമനെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഉണ്ണി ഗണപതിയേ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധിപേരാണ് ഗാനം കണ്ടത്. 

 

തിങ്കൾ മുതൽ വെള്ളിവരെ. അച്ചായൻസ്, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷം ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാഭിരാമൻ. പാചകക്കാരന്റെ വേഷത്തിലാണു ചിത്രത്തിൽ ജയറാം എത്തുന്നത്. ദിനേഷ് പള്ളം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് എബ്രഹാം മാത്യൂവാണ്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, പ്രേംകുമാർ, സായ്കുമാർ, ദേവൻ, പാർവതി നമ്പ്യാർ, അനുമോൾ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com