ADVERTISEMENT

ഒറ്റത്തവണ കേട്ടാൽ മതി. ആസ്വാദക ഹൃദയത്തിൽ ആഘോഷപ്പെരുന്നാളു തീർക്കും ചില പാട്ടുകൾ. അത്തരം ഒരു ഗാനമാണ് ‘പൊറിഞ്ചു മറിയം ജോസി’ലെ ‘മനമറിയുന്നോള്’. 

 

‘മനമറിയുന്നോള്... ഇവളാ കെട്ട്യോള്

കനവില് വന്നോള്...നിൻ കരളായ് പോന്നോള്

പരിണയരാവിൽ പവനുരുകുമ്പോൾ ഹൃദയം തന്നോള്’

 

ജ്യോതിഷ് ടി. കാശിയുടെതാണ് രസകരമായ വരികൾ. ജെയ്ക്സ് ബിജോയ്‌യാണു സംഗീതം. വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ എത്തിയത്. മുഴുവൻ വിഡിയോയ്ക്കായി കാത്തിരിക്കുകയാണെന്നും ഈ ഗാനം ഹിറ്റാകുമെന്നുറപ്പാണെന്നുമാണ് ആസ്വാദകരുടെ പ്രതകരണം. 

 

ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ, സ്വാസിക എന്നിവരാണു ഗാനരംഗങ്ങളിൽ എത്തുന്നത്. വിവാഹ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണു ഗാനം. ചെമ്പൻ വിനോദിന്റെയും ജോജുവിന്റെയും ഡാൻസും ഗാനത്തെ മിഴിവുള്ളതാക്കുന്നു. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാസിക പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 

ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറി‍‌ഞ്ചു മറിയം ജോസ്. അഭിലാഷ് എൻ. ചന്ദ്രന്റെതാണു തിരക്കഥ. പ്രസന്ന സുജിത്താണ് കൊറിയോഗ്രാഫി. പ്രളയദുരിതത്തെ തുടർന്ന് റിലീസ് മാറ്റിവച്ച ചിത്രം ഓഗസ്റ്റ് 23നു തിയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com