ADVERTISEMENT

പൊലീസുകാർ ഡാൻസ് കളിക്കുമോ? ചിലപാട്ടു കേൾക്കുമ്പോൾ‍ കാക്കി വേഷത്തിലാണെന്നു മറന്നു വരെ ചുവടുവെക്കാം. അത്തരം ഒരു ഗാനവുമായി എത്തുകയാണ് ഇസാക്കിന്റെ ഇതിഹാസം. പൊലീസുകാരുടെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. 

 

നാടൻപാട്ടിന്റെ മട്ടിലും ഭാവത്തിലും എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് നെൽസൺ നൂറനാടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനിക്കാടന്റെ വരികൾക്ക് ഗോപിസുന്ദറാണു സംഗീതം. തികച്ചും വ്യത്യസ്തമായ വരികളും ആലാപന ശൈലിയും ഗാനത്തിന്റെ വേറിട്ടതാക്കുന്നു. വില്ലടിച്ചൻ പാട്ട് എന്ന കുറിപ്പോടെ എത്തുന്ന ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

 

നെൽസണിന്റെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കോമഡിഗാനം ഒരുക്കിയതിൽ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു എന്നു പറയുന്നവരും നിരവധിയാണ്. 

 

സിദ്ദിഖ്, അശോകൻ, ഷാജോൺ, പാഷാണം ഷാജി, അംബിക മോഹൻ, ഗീത വിജയന്‍, ഭഗത് മാനുവൽ, അരിസ്റ്റോ സുരേഷ്, ശ്രീജിത്ത് രവി, പോളി വൽസൻ, കലാഭവൻ ഹനീഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആര്‍.കെ. അജയകുമാറാണ് സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com