ADVERTISEMENT

സമൂഹമാധ്യമങ്ങളുടെ കരുത്തെന്താണെന്ന് രാജ്യം ഒരിക്കൽ കൂടി തിരിച്ചറിയുന്ന സന്ദർഭം. റയിൽവെ ഫ്ലാറ്റ്ഫോമിൽ ഇരുന്നു പാടിയ ആരോരും ഇല്ലാത്ത ആ അമ്മയുടെ പാട്ടും ശബ്ദവും നിമിഷങ്ങൾക്കൊണ്ടാണു രാജ്യത്തിന്റെ ശ്രദ്ധനേടിയത്. തൊട്ടുപിന്നാലെ ഇൗ ഗായികയെ തേടി അവസരങ്ങളുടെ നീണ്ട നിര.

റനു മണ്ഡാൽ എന്ന ഗായികയ്ക്ക് 55ലക്ഷം രൂപയുടെ വീട് സൽമാൻ ഖാൻ സമ്മാനിക്കുമെന്നാണ് എറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദബാങ്ങ് 3 ക്കു വേണ്ടി റനുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സൽമാനു പദ്ധതിയുള്ളതായി സൂചനകളുണ്ട്. ഇതു സംബന്ധിച്ചു ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് സൽമാനുമായി അടുത്തവൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ബോളിവുഡില്‍ അവസരവും പ്രശസ്തിയും ലഭിച്ചതോടെ മുൻപ് ഉപേക്ഷിച്ചു പോയ മകളും റനുവിനെ തേടിയെത്തി. 

ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ‘ഏക് പ്യാര്‍ കാ നാഗ്മാ’ എന്ന ഗാനമാണ് റയിൽെവ സ്റ്റേഷനിലിരുന്നു ഇവർ പാടിയത്. ഇൗ ഗാനം രാജ്യമെമ്പാടും  വൈറലായി. ഇതിന് പിന്നാലെ ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു. തുടർന്നാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന മകളെ റനു സ്നേഹപൂർവം സ്വീകരിക്കുകയും ചെയ്തു. എന്നാൽ റനുവിന് നല്ലകാലം വന്നപ്പോൾ മകൾ തിരഞ്ഞു വന്നതാണെന്നാണ് പലരുടെയും അഭിപ്രായം. ഏതായാലും പ്ലാറ്റ്ഫോമിലെ ഒറ്റപ്പാട്ടു കൊണ്ട് റനുവിന്റെ തലവരയാകെ മാറിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com