ADVERTISEMENT

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവെ സ്റ്റേഷനിലിരുന്നു റനു മണ്ടാൽ പാടിയ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് റനുവിന് ബോളിവുഡില്‍ പാടാനുള്ള അവസരവും ലഭിച്ചു. ഇപ്പോഴിതാ റനു പാടിയ ഗാനവും എത്തിയിരിക്കുകയാണ്.

 

ഹിമേഷ് രശ്മിയ ഒരുക്കിയ ‘തേരി മേരി കഹാനി’ എന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. മനോഹരമായൊരു പ്രണയഗാനമാണ് ‘തേരി മേരി കഹാനി’. ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഹിമേഷ് രശ്മിയ റനു മണ്ടാലിനെ ബോളിവുഡിലേക്കു ക്ഷണിച്ചത്. റെക്കോർഡിങിൽ റനു ഗാനം ആലപിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്.

 

റനുവിനൊപ്പം തന്നെ പാടിയ പാട്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.  റിലീസ് ചെയ്ത് ഒരു ദിവസത്തിനകം രണ്ടരക്കോടിയോളം പോരാണു ഗാനം യൂട്യൂബിൽ കണ്ടത്. ഹിമേഷ് സർ താങ്കളുടെയും ഈ അമ്മയുടെയും ശബ്ദം ഒരുരക്ഷയുമില്ലെന്നാണ് ആസ്വാദകരുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ താരമായതിലൂടെ നിരവധി അവസരമാണ് ഈ ഗായികയെ തേടി എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com