ADVERTISEMENT

കോട്ടയം ജില്ല രൂപീകരിക്കപ്പെട്ടിട്ട് എഴുപതു വർഷം തികയുകയാണ്. ഈ അവസരത്തിൽ നാടിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ട് ഒരു സംഗീത ആൽബവുമായി എത്തുകയാണ് കോട്ടയത്തെ യുവതലമുറ. കോട്ടയം ആന്തം എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. 

 

കോട്ടയം നഗരത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുകയാണ് യുവസംഘം. മികച്ച പ്രതികരണമാണു മ്യൂസിക് വിഡിയോക്കു ലഭിക്കുന്നത്.രോഹിത്, അഖിൽ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്.  ആദിൽ എൻ. അഷറഫാണ് എഡിറ്റിങ്. സജി കോട്ടയമാണ് നിർമാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com