ADVERTISEMENT

ഹൃദയത്തിനൊരു ഭാഷയുണ്ട്. കണ്ണുകളിലൂടെ മാത്രം പറയുന്നൊരു ഭാഷ. പരസ്പരം മൗനികളായാലും കണ്ണുകൾക്കൊണ്ട് അവർ സംസാരിക്കും. പ്രണയ പകിട്ടും ആഘോഷത്തിമിർപ്പുമായി എത്തുകയാണ് ‘പൊറിഞ്ചു മറിയം ജോസി’ലെ ‘മനമറിയുന്നോള് ഇവളാ കെട്ട്യോള്’ എന്ന ഗാനത്തിന്റെ വിഡിയോ. വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

‘മനമറിയുന്നോള്, ഇവളാ കെട്ട്യോള്

കനവില് വന്നോള്, നിൻ കരളായ് പോന്നോള്

പരിണയ രാവിൽ പവനുരുകുമ്പോൾ ഹൃദയം തന്നോള്

ദനഹാ പെരുന്നാൾ ബാന്റഡി പോലെ ഉള്ള് കവർന്നോള്’

 

ജ്യോതിഷ് ടി. കോശിയുടെതാണ് വരികൾ.  ജേക്സ് ബിജോയ്‌യുടെതാണു സംഗീതം. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. തിയറ്ററിൽ സിനിമ കണ്ടപ്പോൾ മുതല്‍ ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. 

 

ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും പ്രണയവും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക്–ആക്ഷൻ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ടി.ജി. രവി, വിജയരാഘവൻ, രാഹുൽ മാധവ്, സലീം കുമാര്‍,  സുധി കോപ്പ, സിനോജ് വർഗീസ്, മാലാ പാർവതി, നന്ദു, ജയരാജ് വാര്യർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ടെലിവിഷൻ സീരിയലിലൂടെ  പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാസികയും ശ്രദ്ധേയവേഷത്തിൽ എത്തുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com