ADVERTISEMENT

ഗായിക രാജലക്ഷ്മിയുടെ കവർസോങ്ങിനെ അഭിനന്ദിച്ച് സയനോര. മനോരമ ഓൺലൈൻ പുറത്തിറക്കിയ പുതിയ ഗാനം കണ്ടതിനു േശഷമായിരുന്നു തന്റെ ഫെയ്സ്ബുക്ക് പേജിൽ സയനോര ആശംസയും അഭിനന്ദനവും അറിയിച്ചത്. 

 

സയനോരയുടെ വാക്കുകൾ ഇങ്ങനെ: "എന്റെ രാജിക്കുട്ടി... എപ്പോഴും നാണം കുണുങ്ങി നടക്കുന്ന ഒരു പാവം പാവാടക്കാരി എന്നൊക്കെ അല്ലേ നിങ്ങൾ വിചാരിച്ചേ?? എന്നാ അങ്ങനെ അല്ലാട്ടാ. ഞമ്മള മുത്തിനെ കണ്ടാ? രാജിയുടെ സംഗീതം ഇനിയും ഒരുപാട് സുന്ദര ഗാനങ്ങൾ ആയി നമ്മളെ തേടി വരും. കട്ട ഫാൻ ആയി നമ്മള് ഓൾടെ കൂടെ തന്നെ ഉണ്ടാവുകേം ചെയ്യും."

 

1992-ൽ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ പുതു വെള്ളൈ മഴൈ എന്നു തുടങ്ങുന്ന ഗാനത്തിനാണ് രാജലക്ഷ്മി കവർ ഒരുക്കിയത്. സുജാതയും ഉണ്ണി മേനോനും ചേർന്നാലപിച്ച മനോഹരഗാനത്തിന് ഒട്ടും കോട്ടം വരാത്ത രീതിയിലാണ് രാജലക്ഷ്മിയുടെ ആലാപനം. വില്യം ഐസക് ആണ് ഗിറ്റാറിൽ ഗാനത്തിന് പശ്ചാത്തലമൊരുക്കുന്നത്. ഓരോ തവണ പാടുമ്പോഴും ഇഷ്ടം കൂടി വരുന്ന ഗാനമെന്നാണ് ഈ പാട്ടിനെക്കുറിച്ച് രാജലക്ഷ്മി പറയുന്നത്. സിനിമയിൽ ഈ ഗാനം ആലപിച്ച ഉണ്ണി മേനോനൊപ്പമാണ് രാജലക്ഷ്മി ആദ്യമായി ഈ ഗാനം ഒരു പൊതുവേദിയിൽ പാടിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com