ADVERTISEMENT

ഗായികയായും സംഗീത സംവിധായികയായും മലയാളികൾക്കിടയിൽ പേരെടുത്ത സയനോര തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത്.തന്നെ അറിയുന്നവരും മലയാളികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സംഭവം ആയതിനാലാണ് താൻ ഇക്കാര്യം തുറന്നു പറയുന്നതെന്ന് സയനോര പറയുന്നു. 

 

ഒരിക്കൽ ഒരു സംഗീത പരിപാടിക്കിടെ സയനോര ഒരു കുഞ്ഞിനെയും അമ്മയെയും കണ്ടു. സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചിൽ. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ‘എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ.’ ഇൗ മറുപടി തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര ഒരു നിമിഷം പകച്ചു നിന്നു. ഒരിക്കലും ഒരാളോടും ആരും പറയാന്‍ പാടില്ലാത്തതാണ്. അപമാനിക്കുന്ന രീതിയില്‍ അവർ പറഞ്ഞതെന്നും അത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സയനോര പറയുന്നു.

 

‘‘കുട്ടിക്കാലം മുതല്‍ കറുത്തതായതിനാൽ ഞാന്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടു പോലും ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെ പോലെയാണ് കാണാന്‍ എന്നാണ്’’. – സയനോര പറയുന്നു. തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം എന്നും സയനോര പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com