ADVERTISEMENT

ഓണ സമ്മാനവുമായി അരവിന്ദ് വേണുഗോപാൽ. ഗായകൻ ജി. വേണുഗാപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ ആലപിച്ച ഓണപ്പാട്ട് സമൂഹമാധ്യമത്തിൽ നിറയുന്നു. മകന്റെ പുതിയ ഗാനത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗായകൻ വേണുഗോപാൽ. ചിങ്ങം, ഓണം, പുതുസ്വപ്നങ്ങൾ, പുതുഗീതവും.... എന്ന കുറിപ്പോടുകൂടിയാണ് വേണുഗോപാൽ വിഡിയോ പങ്കുവെച്ചത്. ‘ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു’...... എന്ന് തുടങ്ങുന്ന ഗാനമാണ് അരവിന്ദ് ആലപിച്ചിരിക്കുന്നത്. ആന്റണി പോൾ കീരംപള്ളിയുടെ വരികൾക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അജയ് ജോബ്. 

 

വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

 

ചിങ്ങം, ഓണം, പുതുസ്വപ്നങ്ങൾ, പുതുഗീതവും....ഇതാ അജയ് ജോബ് സംഗീതം നൽകിയ ഏറ്റവും പുതിയ ഓണപ്പാട്ട് അരവിന്ദ് വേണുഗോപാലിന്റെ ശബ്ദത്തിൽ. രചന ആന്റണി പോൾ കീരംപള്ളി. 

 

ഗാനരംഗത്തിൽ അരവിന്ദ് പാടുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളും ചിത്രീകരിച്ചിരിക്കുന്നു. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്ന കുട്ടികളാണ് ദൃശ്യത്തിലുള്ളത്. കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ കലാരൂപങ്ങളുടെ ദൃശ്യങ്ങൾ കൂടി ചേർത്ത ഗാനം മലയാളിക്ക് ഓണസമ്മാനം തന്നെയാണ്. നാലരമിനിട്ടോളം ദൈർഘ്യമുള്ള ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com