ADVERTISEMENT

പൂവിളികളുടെ ഓണക്കാലമെത്തി. എങ്ങും ഓണപ്പാട്ടുകളും കൂടിച്ചേരലുകളുമാണ്. ഓണനാളിൽ മലയാള നാട്ടിലെത്തുന്ന ഓണത്തപ്പനെ കുട്ടിപ്പാട്ടുമായി വരവേൽക്കുകയാണ് മൂന്നാം ക്ലാസുകാരി ആൻ മരിയ ബിപിൻ. ബാല്യത്തിന്റെ നൈർമല്യമുള്ള 'പൊന്നോണ പൈങ്കിളി' എന്ന ഗാനം ഈ ഓണക്കാലത്ത് ശ്രദ്ധേയമാവുകയാണ്. 

Ponnona painkili | Malayalam Music Video 2019 | പൊന്നോണ പൈങ്കിളി | Ann Maria Bipin

 

ആൻ മരിയ ആലപിച്ചിരിക്കുന്ന ഓണപ്പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് ടോംസണാണ്. ആന്റണി പി.ജെ ആലപ്പുഴയുടേതാണ് വരികൾ. നല്ലൊരു ഓണക്കാലത്തെ ഓർമപ്പെടുത്തുന്ന മനോഹരമായ ദൃശ്യങ്ങളും 'പൊന്നോണ പൈങ്കിളി' എന്ന ഗാനത്തെ മികച്ചൊരു കാഴ്ചാനുഭവമാക്കുന്നു. 

 

ഒരു കൂട്ടം പുതുമുഖങ്ങളാണ് വിഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഒരുപാടു കാലത്തെ ആഗ്രഹം ഈ ഓണക്കാലത്ത് പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. നിർമാണം-ഇമ്മാനുവൽ, ക്യാമറ, എഡിറ്റ്– രാഹുൽ തങ്കച്ചൻ, ഓർക്കസ്ട്ര– ജോസഫ് ജോൺ ആൻഡ് ടീം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com