ADVERTISEMENT

വടംവലിയുടെ ആവേശം ബിഗ്സ്‌ക്രീനിൽ എത്തിക്കുന്ന ‘ആഹാ’ സിനിമയുടെ ടൈറ്റിൽ സോങ് "വലിപ്പാട്ടി "ന് വൻ വരവേൽപ്പ്. പൃഥ്വിരാജാണ് തന്റെ ഫെയ്സ ബുക്ക് പേജിലൂടെ "വലിപ്പാട്ട് "പുറത്ത് വിട്ടത്. സിനിമയുടെ നായകൻ ഇന്ദ്രജിത് സുകുമാരനും ,യുവ ഗായകൻ കെ എസ് ഹരിശങ്കറും ചേർന്നാണ് പാടിയിരിക്കുന്നത്.  ഗാന രചന നടത്തിയിരിക്കുന്നത്  ആഭാസം സിനിമയുടെ സംവിധായകൻ  കൂടിയായ ജുബിത് നമ്രദ്. സംഗീതം സംവിധാനം എൻജിനീയർമാരായ  ആശിഷ് - ആകാശ് സഹോദരന്മാരാണ്. 

The Tug of War Anthem| AAHA Movie Promo Song | Indrajith|Harishankar|Amit Chakkalakal

 

സ്ഥിരം കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായ ശൈലിയിലാണ്  സംഗീതം ചെയ്തിരിക്കുന്നത്. വടംവലിയുടെ ആവേശം ചോരാതെ തന്നെ സിംഫണി ഓർക്കസ്ട്ര, പോപ്പ്, റോക്ക് , നാടൻ ശൈലികൾ ഉപയോഗിച്ചാണ് ഇതിന്റെ പശ്ചാത്തലത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അഞ്ചു തലങ്ങളിലൂടെ കടന്നുപോകുന്ന ഈ ഗാനം എല്ലാ വിഭാഗത്തിലുള്ള സംഗീതാസ്വാദകരെയും സംതൃപ്‌തിപ്പെടുത്തുന്നതാണ്.

 

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഡിറ്റർ ബിബിന്‍ പോള്‍ സാമുവൽ ആദ്യമായ് സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സാ സാ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ് ആണ് സിനിമയുടെ സംഗീത സംവിധാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com