ADVERTISEMENT

ഓണക്കാഴ്ചയൊരുക്കി ഉറിയടി ചിത്രത്തിലെ ഗാനം വൈറൽ. എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഉറിയടിയിലെ ‘തുമ്പപ്പൂച്ചോട്ടിൽ’... എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അനിൽ പനച്ചൂരാന്റേതാണ് വരികൾ. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഇഷാൻ ദേവ് ആലാപനത്തിലും പങ്കുചേർന്നിട്ടുണ്ട്. 

Thumbappoo Chottil | URIYADI | FFF & Fifty Six Cinemas | A J Varghese | Ishaan Dev

 

സുജിത്ത് സുരേഷൻ,അഖില ആനന്ദ് ഇന്നിവരാണ് മറ്റ് ഗായകർ. ജാതി മത ഭേദമില്ലാതെ എല്ലാവരും ഒന്നു ചേർന്ന് ഓണം ആഷോഷിക്കുന്നതാണ് ഗാനരംഗത്തിലുള്ളത്. ഓണക്കളികളും പൂക്കളവും തിരുവാതിയുമൊക്കെ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം പ്രേക്ഷകരിൽ ഓണാഘോഷത്തിന്റെ ആവേശം ഒന്നുകൂടി വർധിപ്പിക്കുന്നു. 

 

ആർപ്പുവിളികളോടെ തുടങ്ങുന്ന ഗാനത്തിന്റെ മധ്യത്തിൽ വിഷാദഭാവത്തിലുള്ള രംഗവും കാണാം. എന്നാൽ ദു:ഖങ്ങൾ മറന്ന് എല്ലാവരും ആഘോഷിക്കുന്നതോടെ പാട്ടിന്റെ താളം തുടരുന്നുമുണ്ട്. ശ്രീനിവാസൻ, അജുവർഗീസ്, സിദ്ദിഖ്, ബൈജു, മാനസ രാധാകൃഷ്ണൻ എന്നിവരാണ് ഗാനരംഗത്തിലെ മുഖ്യതാരങ്ങൾ. ഗാനം റിലീസ് ചെയ്ത് മിനിട്ടുകൾക്കകം തന്നെ മികച്ച പ്രതികരണങ്ങളുമായെത്തിയിരിക്കുകയാണ് പ്രേക്ഷകർ. അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉറിയടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com