sections
MORE

ഓർമകളുടെ മയിൽപ്പീലിക്കാവിലേക്ക് ഒരു ഗാനം; പാട്ടിന്റെ മഴവില്ലഴകിൽ മൃദുലയും രാഹുലും

Mridula Varier-Rahul Lexman Cover Song

SHARE

ഓണത്തുമ്പികൾ പാറികളിക്കുന്ന ഈ ഓണക്കാലത്ത് ഓർമകളുടെ മയിൽപ്പീലിക്കാവിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഗായകരായ മൃദുല വാര്യരും രാഹുൽ ലക്ഷ്മണും. അനിൽ ബാബു സംവിധാനം ചെയ്ത മയിൽപ്പീലിക്കാവ് എന്ന ചിത്രത്തിലെ മയിലായ് പറന്നു വാ എന്ന ഗാനത്തിന് ഇരുവരും ചേർന്നൊരുക്കിയ കവർ ശ്രദ്ധേയമാകുന്നു. 

ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തിൽ യേശുദാസും ചിത്രയും ചേർന്നു പാടിയ ഈ ഗാനം മലയാളികൾക്ക് ഗൃഹാതുരത്വം പകരുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. കാലങ്ങൾക്കിപ്പുറവും മയിൽപ്പീലിക്കാവിലെ ഗാനത്തിന്റെ പുതുമ ഒട്ടും നഷ്ടപ്പെടുന്നില്ലെന്ന് മൃദുലയും രാഹുലും ചേർന്നൊരുക്കിയ കവർ കേൾക്കുമ്പോൾ പ്രേക്ഷകരും സമ്മതിക്കും. 

പാട്ടിനെക്കുറിച്ച് മൃദുല പറയുന്നതിങ്ങനെ– "മലയാളിത്തനിമയുള്ള ഒരു പാട്ടാണിത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരു അനുഭവവും ഈ പാട്ട് തരുന്നുണ്ട്. റിയാലിറ്റി ഷോയിലോ മറ്റു വേദികളിലോ ഒന്നും ഇതുവരെ എവിടെയും ഞാനീ പാട്ട് പാടിയിട്ടില്ല. ഈ ഓണക്കാലത്ത് മലയാളത്തനിമയുള്ള ഈ പാട്ടു തന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA