ADVERTISEMENT

ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഉൾട്ടയിലെ ആദ്യഗാനം പുറത്ത്. ‘കേരളമാണെന്റെ  നാട്....’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. കെ കുഞ്ഞികൃഷ്ണന്റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുദർശനൻ ആണ്. പൊന്നാപുരം എന്ന ഗ്രാമവും അവിടുത്തെ ജീവിതരീതികളുമാണ് ഗാനത്തിന്റെ പശ്ചാത്തലം. 

Ulta Song

 

സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യുന്നതും പുരുഷൻമാർ വീട്ടിലെ ജോലികൾ ചെയ്യുന്നതുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 

 

ഇവിടെ ബോട്ട് ഓടിക്കുന്നതും കക്ക വാരുന്നതും തെങ്ങിൽ കയറുന്നതുമൊക്കെ സ്ത്രീകളാണ്. വീട്ടു ജോലികളിൽ ഒതുങ്ങുന്ന പുരുഷൻമാർ ചമ്മന്തി അരയ്ക്കുകയും മുറ്റമടിക്കുന്നതും തുണിയലക്കുന്നതുമൊക്കെ ഗാനരംഗത്തിൽ കാണാം. ഇത്തരം കാഴ്ച്ചകളൊക്കെ പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഉൾട്ട എന്ന പേര് ചിത്രത്തിന് തികച്ചും അനുയോജ്യമാണെന്ന് ഗാനരംഗത്തിലൂടെ വ്യക്തമാണ്. കേരളത്തിന്റെ മനോഹാരിതയെ വർണ്ണിച്ചു കൊണ്ടുള്ള ഗാനം ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്.

 

അനുശ്രീ,തസ്നീ ഖാൻ,രമേഷ് പിഷാരടി,കൊച്ചുപ്രേമൻ തുടങ്ങിയവർ മുഖ്യതാരങ്ങളായെത്തിയ ഗാനം മികച്ച പ്രതികരണം നേടികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com