ADVERTISEMENT

ടൊവിനോ തോമസും സംയുക്ത മേനോനും ഒരുമിക്കുന്ന എടക്കാട് ബെറ്റാലിയനിലെ ആരാധകർ കാത്തിരുന്ന ഗാനമെത്തി. നീ ഹിമമഴയായ് വരൂ, ഹൃദയം അണിവിരലാൽ തൊടൂ....... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡ‍ിയോ ആണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ടീസറിനു മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ്  ആലാപനം.

 

ഹരിനാരായണൻ രചിച്ച വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ആണ്. പ്രണയാർദ്രമായ വരികളാണ് ഗാനത്തിന്റേത്. ചിത്രത്തിൽ പട്ടാളക്കാരനായിട്ടാണ് ടൊവിനോ വേഷമിടുന്നത്. നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി. ബാലചന്ദ്രൻ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിങ്ങനെ മൂന്ന് പേർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

 

ടൊവിനോയും സംയുക്തയും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇരുവരും ഒരുമിച്ചഭിനയിച്ച കൽക്കിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘തീവണ്ടി’യിലെ ‘ജീവാംശമായി.....’ എന്ന ഗാനത്തിന്റെ വിജയം എടക്കാട് ബെറ്റാലിയനിലും ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com