ADVERTISEMENT

സംവിധായകൻ കമൽ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിലെ  ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രണയമാണ് പാട്ടിലും ആവിഷ്കരിച്ചിരിക്കുന്നത്. പുതുമുഖം ഗബ്രി ജോസ്, നായിക ഋദ്ധി കുമാർ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘കാമുകൻ നീലാകാശം കാതിലായ് പാടവേ....’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് ഹരിനാരായണനാണ്. സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ.   

 

ഡാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോൺ വട്ടക്കുഴിയാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രാഹകൻ. ചിത്രത്തിന്റെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു. 

 

പുതുമുഖങ്ങൾക്കു പുറമെ വിനായകൻ, ദിലീഷ് പോത്തൻ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോൺപോളും കമലും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയറ്ററുകളിലെത്തും.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com