ADVERTISEMENT

 

താരാട്ടുപാട്ടുകളിലൂടെ ആസ്വാദകരുടെ മനം കവർന്നി ഗായികയാണ് സുജാ. ഇപ്പോഴിതാ വീണ്ടും ഒരു താരാട്ടു പാട്ടുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക. ‘മഞ്ചാടി മണികുരുന്നുകളേ.....’ എന്ന് തുടങ്ങുന്ന ഗാനമാണ് ആസ്വാദകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. കലേഷ് കുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ സഹോദരൻ ലിജേഷ് ആണ്. സൗണ്ട് എൻജിനീയറും ഗായകനുമായ ലിജേഷ്, സുജാതയോടൊപ്പം ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

 

ഒരു കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ ഘട്ടങ്ങളും ഗാനരംഗത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അവന്തു, ആര്യൻ, അനാമിക എന്നിങ്ങനെ ഒറ്റ പ്രസവത്തിലൂടെ ജനിച്ച കുരുന്നുകളെയും കാണാം. ലിജേഷിന്റെ സഹോദരന്റെ മക്കളാണിവർ. ഇവരുടെ വരവോടെ തന്റെ വീട്ടിലുണ്ടായ സന്തോഷങ്ങളെ പ്രകടിപ്പിക്കാൻ വേണ്ടിയാണ് ലിജേഷ് ഈ ഗാനം ഒരുക്കിയിരിക്കുന്നതും. 

 

ഓണത്തോടനുബന്ധിച്ചായിരുന്നു ഗാനം റിലീസ് ചെയ്തത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുജാത ഈ ഗാനം പ്രേക്ഷകർക്കായി പങ്കുവച്ചത്. സംഗീത സംവിധാനത്തിലേയ്ക്ക് ചുവടുവച്ച ലിജേഷിനെ ഗായിക പ്രശംസിക്കുകയും ചെയ്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com