ADVERTISEMENT

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആരമ്പമ്പോ....’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഹരിനാരായണൻ രചിച്ച വരികൾക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഷാൻ റഹമാനൊപ്പം നിരഞ്ജ് സുരേഷും ആലാപനത്തിൽ പങ്ക് ചേർന്നിരിക്കുന്നു. 

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങൾ കോർത്തിണക്കിയ മറ്റൊരു ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. ഒാം ശാന്തി ഒാശാന എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അഞ്ജു കവി ഉദ്ദേശിച്ചത്, പ്രേമം എന്നീ സിനിമകളിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഷാൻ റഹമാനും ഗോപി സുന്ദറും ചേർന്നാണ് ചിത്രത്തിന് വേണ്ടി  ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. 

ആക്‌ഷൻ കിങ് അർജുൻ സർജ ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നു എന്നത് ശ്രദ്ധേയമാണ്. അജു വർഗ്ഗീസ് ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമീന്‍സ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമിക്കുന്നത്. 2007–ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്.എൽ പുരം ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ജാക്ക് ഡാനിയലിന്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com