ADVERTISEMENT

കൊച്ചി മൂസിക്‌ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന (കെ.എം.എഫ്) കരുണ മ്യൂസിക്‌ കൺസർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മെഗാസ്റ്റാർ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ എറണാകുളം രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റെഡിയത്തിലാണ് ഇൗ സംഗീത പരിപാടി അരങ്ങേറുന്നത്. ഇന്ത്യയൊട്ടാകെയുള്ള പ്രരഗത്ഭരായ അൻപതോളം സംഗീതജ്ഞരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

കൊച്ചി മൂസിക്ക്‌ ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തുന്ന ഈ കൺസർട്ടിന്റെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യാനാണു കെ.എം.എഫിന്റെ തീരുമാനം. www.ticketcollector.in എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. ശരത്, ബിജിബാൽ, അനുരാധശ്രീറാം, ശ്രീവൽസൻ ജെ മേനോൻ, ഷഹ്‌ബാസ്‌ അമൻ, ജെയ്സൺ ജെ.നായർ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്‌, അൽഫോൻസ്‌ ജോസഫ്‌, ഷാൻ റഹ്മാൻ, റെക്സ്‌ വിജയൻ, രാഹുൽ രാജ്‌, സിതാര, നജീം, സയനോര, വിധു പ്രതാപ്‌, പുഷ്പവതി, രൂപ രേവതി, അമൽ ആന്റണി, മീര രാം മോഹൻ, മഹേഷ്‌ രാഘവൻ, സൂരജ്‌ സന്തോഷ്‌, വിഷ്ണു വിജയ്‌, സുഷിൻ ശ്യാം, ആൻ ആമി, ദിവ്യ എസ്‌ മേനോൻ, ഹരി ശങ്കർ, ജ്യോത്സ്ന, മിഥുൻ ജയരാജ്‌, രാജലക്ഷ്മി, രഞ്ജിനി ജോസ്, സംഗീത ശ്രീകാന്ത്‌, സിദ്ധാർത്ഥ്‌ മേനോൻ, സൗമ്യ, സുധീപ്‌ കുമാർ തുടങ്ങി ഒട്ടനവധി കലാകാരന്മാർ ഇൗ പരിപാടിയിൽ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com