ADVERTISEMENT

മിലാപ് സവേരി സംവിധാനം ചെയ്യുന്ന മർജാവാൻ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാർ പുറത്തുവിട്ടു. ‘ഏക് തും സിന്ധഗി’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുക്കൾകം വൈറലായ ഗാനം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടി. റിതേഷ് ദേശ്മുഖും രാകുൽ പ്രീത് സിങ്ങും ആണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. തനിഷ് ബഗ്ച്ചി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത് നേഹ കക്കാറും യാഷ് നർവേക്കറും ചേർന്നാണ്. ആലാപനശൈലികൊണ്ടും ചിത്രീകരണമികവുകൊണ്ടും ആരാധകരെ കയ്യിലെടുക്കാൻ ഗാനത്തിന് കഴിഞ്ഞു. 

മർജാവാനിലെ ‘തും ഹി ആന...’ എന്ന് തുടങ്ങുന്ന ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. സിദ്ധാർഥ് മൽഹോത്രയുടെയും താര സുതാരിയുടെയും പ്രണയവും വിരഹവുമാണ് ആ ഗാനരംഗത്തിൽ മുഖ്യമായും ആവിഷ്കരിച്ചത്. മിലാപ് സവേരി, റിതേഷ് ദേശ്മുഖ്, സിദ്ധാർഥ്, മൽഹോത്ര എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മൂവരും ഒരുമിച്ച ആദ്യ ചിത്രം ‘ഏക് വില്ലൻ’ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. മിലാപ് സവേരി തിരക്കഥ രചിച്ച ചിത്രം മോഹിത് സൂരിയാണ് സംവിധാനം ചെയ്തത്. 

ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആക്‌ഷനും പ്രണയവും മുഖ്യ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ് പൊക്കം കുറഞ്ഞ കഥാപാത്രമായാണെത്തുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവംബർ എട്ടിന് സിനിമ തിയറ്ററുകളിൽ എത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com