ADVERTISEMENT

സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ മകൻ സൂരിരാജ് സുരേഷ്  ഉണ്ണിത്താൻ സംവിധാനം ചെയ്ത ‘കനാക്കൾ ആയിരം’ എന്ന തമിഴ് മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. തീരപ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ഗാനം കടന്നുപോകുന്നത്. ഫുട്ബോളിനോടുള്ള അയാളുടെ പ്രണയമാണ്  ഗാനരംഗത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ അയാൾക്ക് ഫുട്ബോളിനോടും ഫുട്ബോൾ കളിക്കാരോടും ഏറെ പ്രിയമായിരുന്നു. പഴയകാല ഓർമകൾ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന അയാളിലൂടെയാണ് ഗാനം പുരോഗമിക്കുന്നത്.

പന്തിനെ വർണിച്ചുകൊണ്ടുള്ള വരികളാണ് ഗാനത്തിന്റെ സവിശേഷത. സുനീർ കബീറും സുഫിയാൻ അഹമ്മദും ചേർന്നാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കൗമാരത്തിലും യൗവ്വനത്തിലും ഫുട്ബോളിലൂടെ സന്തോഷം കണ്ടെത്തുന്ന യുവാവിന്റെ ചിത്രമാണ് ഈ പാട്ടിലൂടെ തെളിയുന്നത്. അയാളുടെ എല്ലാ സന്തോഷത്തിന്റെയും അടിസ്ഥാനം പന്താണെന്നും അത് അയാൾക്ക് എത്രമാത്രം നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നുവെന്നും ഗാനരംഗത്തിലൂടെ പ്രേക്ഷകരോട് പറയുകയാണ് സുരിരാജും കൂട്ടരും. അയാളും കാമുകിയും തമ്മിലുള്ള പ്രണയാർദ്ര നിമിഷങ്ങൾക്കിടയിൽ പോലും ഫുട്ബോളിന്റെ സാന്നിധ്യം കാണാം. ഒരുപക്ഷേ ഫുട്ബോൾ പ്രേമികൾക്കായിരിക്കാം ഗാനത്തിന്റെ ആഴവും അർഥവും പൂർണ്ണമായി തിരിച്ചറിയാൻ സാധിക്കുക. 

മലയാളികളുടെ പ്രിയതാരങ്ങളായ ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർ അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. സംവിധായകൻ എന്ന നിലയിൽ സുരിരാജിന്റെ രണ്ടാമത്തെ സംരംഭമാണിത്. അഗ്നിശുദ്ധി എന്ന ഡോക്യുമെന്ററിയിലൂടെയാണ് അദ്ദേഹം സംവിധാനത്തിലേക്കെത്തുന്നത്. ഉറിയടി, ഹിമാലയത്തിലെ കശ്മലൻ, ക്ഷണം എന്നീ മലയാള ചിത്രങ്ങളിൽ സഹസംവിധായകനായും സുരിരാജ് പ്രവർത്തിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com