ADVERTISEMENT

മാപ്പിളപ്പാട്ടുകളുടെ ഉസ്താദാണ് മലബാറിന്റെ സ്വന്തം കണ്ണൂർ ഷരീഫ്. കേരളത്തിനകത്തും പുറത്തുമായി സ്റ്റേജ് പരിപാടികളിലൂടെ സംഗീതപ്രേമികൾക്ക് സുപരിചിതനാണ് അദ്ദേഹം. മാപ്പിളപ്പാട്ടുകാരൻ എന്ന മേൽവിലാസത്തിനപ്പുറത്താണ് കണ്ണൂർ ഷരീഫ് എന്ന ഗായകന്റെ പ്രതിഭയെന്നാണ് ആരാധകരുടെ പക്ഷം. അതു വാസ്തവമാണെന്ന് തെളിയിക്കുന്നതാണ് കണ്ണൂർ ഷരീഫിന്റെ വൈറലായ വിഡിയോ. സുറുമയെഴുതിയ മിഴികളെ എന്ന ഗാനം ആലപിക്കുന്ന കണ്ണൂർ ഷരീഫിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 

ഷരീഫിന്റെ ആലാപനശൈലിയെ പ്രശംസിക്കുന്ന കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. എത്ര അനായാസമായാണ് കണ്ണൂർ ഷരീഫ് പാട്ട് പാടുന്നതെന്ന് അത്ഭുതപ്പെടുകയാണ് സംഗീതപ്രേമികൾ. പ്രണയമധുര തേൻ തുളുമ്പുന്ന ആലാപനം, ഇതൊക്കെയാണ് പാട്ട്, എന്തൊരു ഫീൽ ... എന്നിങ്ങനെ പോകുന്നു കമന്റുകൾ. മാപ്പിളപ്പാട്ടിന്റെ സുൽത്താനല്ല മലയാളഗാനശാഖയുടെ സുൽത്താനാണ് കണ്ണൂർ ഷരീഫ് എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ബാബുരാജിന്റെ കൂടുതൽ പാട്ടുകൾ ഇതുപോലെ പാടി വിഡിയോ പങ്കുവയ്ക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. 

മാപ്പിളപ്പാട്ട് രംഗത്തെ ഏറ്റവും ജനകീയനായ ഗായകനാണ് കണ്ണൂർ ഷരീഫ്. എരഞ്ഞോളി മൂസയ്ക്കും കണ്ണൂർ സീനത്തിനും എ വി മുഹമ്മദിനും പീർമുഹമ്മദിനും റംലാബീഗത്തിനും ശേഷം മാപ്പിളപ്പാട്ടിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ കണ്ണൂർ ഷരീഫിന് കേരളത്തിനകത്തും പുറത്തും നിരവധി ആരാധകരുണ്ട്. റിയാലിറ്റി ഷോകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതനാണ് ഈ ഗായകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com