ADVERTISEMENT

മനോരമ ഓൺലൈനും ഷെയർചാറ്റും സംയുക്തമായി സംഘടിപ്പിച്ച 'സോങ് ഓഫ് ദ് ഡെ' മത്സരത്തിലെ ഈ ആഴ്ചയിലെ വിജയിയെ തിരഞ്ഞെടുത്തു. അമ്പിളി എന്ന ചിത്രത്തിലെ  ‘ആരാധികേ....’ എന്ന ഗാനം ആലപിച്ച് മനോരമ സോങ് ഓഫ് ദ് ഡെ ടാഗ് ഉപയോഗിച്ച് ഷെയര്‍ ചാറ്റിൽ അപ്‌ലോഡ് ചെയ്ത ഹനീഷ് ഹരിദാസ് ആണ് വിജയി. 

ഷെയർ ചാറ്റിൽ ഏറ്റവും കൂടുതൽ പേർ കാണുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്തത് ഹനീഷിന്റെ വിഡിയോയ്ക്കാണ്. അയ്യായിരത്തോളം പേർ ഹനീഷിന്റെ വിഡിയോ കാണുകയും അറുപത്തിയൊൻപത് പേർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ഇരുന്നൂറ്റി ഇരുപതോളം ലൈക്കുകളും വിഡിയോയ്ക്ക് ലഭിച്ചു. മനോരമ 'സോങ് ഓഫ് ദ് ഡെ ടാഗ്' ഉപയോഗിച്ച് ഷെയർ ചാറ്റിൽ അപ്‌ലോഡ് ചെയ്യുന്നവയിൽ ഏറ്റവും കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന വിഡിയോയ്ക്കാണ് സമ്മാനം. ഓരോ ആഴ്ചയും മനോരമ ഓൺലൈൻ തിരഞ്ഞെടുക്കുന്ന ചലച്ചിത്രഗാനം ഷെയർചാറ്റിൽ പാടി അപ്‌ലോഡ് ചെയ്താണ് മത്സരത്തിൽ ങ്കെടുക്കേണ്ടത്. 

മത്സരാർഥികൾ ചെയ്യേണ്ടത് ഇത്രമാത്രം: എല്ലാ വെള്ളിയാഴ്ചയും മനോരമ ഓൺലൈൻ മ്യൂസിക് ചാനലിലും മനോരമ ഓൺലൈനിന്റെ ഔദ്യോഗിക ഷെയർ ചാറ്റ് പേജിലും 'സോങ് ഓഫ് ദ് ഡെ' ആയി തിരഞ്ഞെടുക്കുന്ന ഗാനം ഷെയർ ചാറ്റ് ക്യാമറ ഉപയോഗിച്ച് പാടി റെക്കോർഡ് ചെയ്യുക. അതിനുശേഷം മനോരമ 'സോങ് ഓഫ് ദ് ഡെ ടാഗ് ഉപയോഗിച്ച് ഷെയർ ചാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന വിഡിയോക്ക് ആയിരിക്കും സമ്മാനം. 

എല്ലാ തിങ്കളാഴ്ചയും ഓരോ വിജയിയെ കണ്ടെത്തും. തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ മനോരമ ഓൺലൈനിൽ ഫീച്ചർ ചെയ്യുകയും അവരുടെ പാട്ടിന്റെ വിഡിയോ മനോരമ ഓൺലൈനിന്റെ ഔദ്യോഗിക ഷെയർചാറ്റ് പേജിൽ പങ്കുവയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com