ADVERTISEMENT

അമേരിക്കൻ വിശേഷങ്ങൾ പങ്കുവച്ച് ഗായകൻ എം.ജി ശ്രീകുമാർ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കു വച്ചാണ് അദ്ദേഹം അമേരിക്കൻ വിശേഷങ്ങൾ ആരാധകരെ അറിയിച്ചത്. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞുപെയ്യുന്ന ലേക് താഹോ എന്ന സ്ഥലമാണ് വിഡിയോയിൽ ആദ്യം കാണുന്നത്. മഞ്ഞ് പെയ്യാത്ത ചില ദിവസങ്ങളിൽ അവിടുത്തെ പ്രകൃതി അതി സുന്ദരമാണ്. അത്തരത്തിലൊരു ദിവസത്തിലാണ് എം.ജി ശ്രീകുമാറും ഭാര്യയും അവിടെ സന്ദർശനത്തിനെത്തിയത്. 

വിഡിയോയിലുടനീളം അമേരിക്കൻ സൗന്ദര്യത്തെ വിവരിക്കുകയാണ് ഗായകൻ. നമ്മുടെ കേരളത്തിലും ഇത്തരത്തിൽ  നിരവധി മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നും അവയെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളാക്കേണ്ടതാണെന്നും അദ്ദേഹം വിഡിയോയിലൂടെ പറഞ്ഞു വയ്ക്കുന്നു. സൗന്ദര്യം തുടിക്കുന്ന ഓരോ നദിയും വിനോദസഞ്ചാര സ്ഥലങ്ങളാക്കിയാൽ സർക്കാരിന് അതൊരു വരുമാന മാർഗം കൂടിയാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

പതിനാല് ദിവസത്തെ ചെറിയ സന്ദർശനത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാറും ഭാര്യയും നാട്ടിൽ നിന്നും അമേരിക്കയിലേക്ക് തിരിച്ചത്. ഇത് തങ്ങളുടെ സ്വപ്നരാജ്യമാണെന്നും സംഗീതം പോലെ തന്നെ അമേരിക്കയും ഏറെ മനോഹരമാണെന്നും ഗായകൻ വിഡിയോയിൽ പറഞ്ഞു വയ്ക്കുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com