ADVERTISEMENT

ലതാ മങ്കേഷ്‌കറുടെ ' ഏക് പ്യാർ കാ നഗ്മ ഹായ്' എന്ന ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറയുന്നു. റാണുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോ‌യും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാർത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. 

ആൾതിരക്കുള്ള ഒരു കടയിൽ വച്ചാണ് ഇൗ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്. റാണുവിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി. 

ഉപജീവനത്തിനായി റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com