ADVERTISEMENT

കീബോർഡിൽ വിരൽ തൊട്ടാൽ സ്വയം മറന്ന് ആരാധകരെ വിസ്മയിപ്പിക്കുന്ന കലാകാരനാണ് സ്റ്റീഫൻ ദേവസ്സി. ഇപ്പോൾ അമേരിക്കൻ സാക്സഫോൺ കലാകാരൻ ജോർജ് ബ്രൂക്സിനൊപ്പം പ്രകടം കാഴ്ച വച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കു വച്ചു കൊണ്ടാണ് സ്റ്റീഫൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ജാസ് എന്ന സംഗീതോപകരണത്തെ ഇന്ത്യൻ ശാസ്ത്രീയ സംഗീതവുമായി സംയോജിപ്പിച്ച കലാകാരനാണ് ജോർജ് ബ്രൂക്സ്. 

അമേരിക്കൻ പര്യടനത്തോടനുബന്ധിച്ചാണ് സ്റ്റീഫൻ ദേവസസ്സി ഇത്തരത്തിലൊരു വിഡിയോ പങ്കു വച്ചത്. ജോർജ് ബ്രൂക്സിന്റെ സാക്സഫോൺ താളത്തിൽ സ്വയം മറന്ന് കീറ്റാറിൽ വിരലുകൾ ചലിപ്പിക്കുന്ന സ്റ്റീഫനാണ് വിഡിയോയിലുള്ളത്. ഇന്ത്യൻ സാക്സഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് വിടവാങ്ങിയിട്ട് ഒരു മാസത്തോളമായി. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഇത്തരത്തിലൊരു സാക്സഫോൺ താളം കേൾക്കുമ്പോൾ ഇന്ത്യൻ സംഗീതാസ്വാദകർക്ക് പുത്തൻ അനുഭവമായിരിക്കും. 

തന്റെ സംഗീത ജീവിതത്തിലെ വിശേഷങ്ങളെല്ലാം സ്റ്റീഫൻ ദേവസ്സി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കേരളപ്പിറവിദിനത്തിൽ മലയാളികൾക്ക് മുന്നിലേക്ക് ഒരു സംഗീത ആല്‍ബവുമായി സ്റ്റീഫൻ എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പുറത്തിറക്കിയ ആൽബത്തിൽ നടനും അവതാരകനുമായ മിഥുൻ രമേശും അഭിനയിച്ചിട്ടുണ്ട്. ‘ഉറപ്പാണേ’ എന്ന പേരിട്ട ആൽബം, പുറത്തിറങ്ങി മണിക്കൂറുകൾക്കകം ആരാധകർ ഏറ്റെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com