ADVERTISEMENT

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ‘ഭായി രെ....’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത്. മുംബൈയിലാണ് ഈ ഗാനം ചിത്രീകരിച്ചത്. നീരജ് പാണ്ഡെയുടെ വരികൾക്ക് സാഗർ ദേശായി സംഗീതം പകർന്നിരിക്കുന്നു. വിശാൽ ദദ്‍ലാനി ആണ് ഗാനം ആലപിച്ചത്. ആലാപനത്തെക്കാൾ സംഭാഷണങ്ങൾക്കാണ് ഗാനത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 

ടൊറന്റൊ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു. നഷ്ടപ്പെട്ടു പോയ മൂത്ത സഹോദരനെ തേടി പതിനാലു വയസുള്ള ലക്ഷ്വദ്വീപുകാരനായ അനിയൻ മുംബൈ നഗരത്തിലെത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് മൂത്തോനിൽ ദൃശ്യവൽക്കരിക്കുന്നത്. ലക്ഷ്വദ്വീപിലും മുംബൈയിലും വച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. 

റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, ഹരീഷ് ഖന്ന, ശശാങ്ക് അറോറ, ശോഭിത ദുലിപാല, സഞ്ജന ദീപു, മെലീസ രാജു തോമസ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com