ADVERTISEMENT

ടീന മേരി എബ്രഹാമിന്റെ ശബ്ദത്തിൽ വീണ്ടുമൊരു ക്രിസ്തീയ ഭക്തിഗാനം. ഷൈനി സജിയുടെ വരികൾക്ക് അരുൺ വെൺപാല ഈണം പകർന്നിരിക്കുന്നു. പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ചുള്ള ഈ പാട്ട് മികച്ച പ്രാർഥനാ ഗാനമാണെന്ന് ശ്രോതാക്കൾ വിലയിരുത്തി.‘അമ്മേ എൻ അമ്മേ’ എന്ന് തുടങ്ങുന്ന ഗാനം ‘ക്രൂശിതൻ’ എന്ന ആൽബത്തിലുള്ളതാണ്.‘ കാൽവരി നെറുകയിൽ’, ‘മനസിന്റെ കോണിലെന്നും തെളിയുന്ന നാളമല്ലേ’, ‘ജീവനാഥാ എന്റെ ഉള്ളിൽ പെയ്യുമോ’,‘മിഴി നിറയും നേരം മനമുരുകും നേരം’, ‘വിങ്ങും നൊമ്പരത്താലെന്റെ ഉള്ളം’ എന്നിവയാണ് ആൽബത്തിലെ മറ്റ് ഗാനങ്ങൾ. 

‘അമ്മേ എൻ അമ്മേ

എന്‍ സ്നേഹവാത്സല്യമേ

നീയാണെന്റെ അമ്മ

എന്നും നീ മാത്രം എൻ അമ്മ.....’

റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി പേർ ഗാനം കണ്ടു. പൃദയസ്പർശിയായ വരികളാളെന്ന് പറഞ്ഞ് പലരും കമന്റുകൾ രേഖപ്പെടുത്തി. ടീനയുടെ ആലാപനത്തെ സ്റ്റീഫൻ ദേവസ്സി പ്രശംസിച്ചിരുന്നു. ഹൃദ്യമായ ആലാപനമാണ് ടീനയുടേതെന്നാണ് പ്രേക്ഷകപക്ഷം. പ്രതീഷ് ജോസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. വിക്ടർ ജോസഫ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com