ADVERTISEMENT

മിഥുൻ രമേശ് ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ജിമ്മി ഈ വീടിന്റെ ഐശര്യം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘സൂപ്പർ സുന്ദരൻ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്. സന്തോഷ് വർമ്മയുടേതാണ് വരികൾ. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ഈ പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ മുരളീധരൻ. ഏറെ വ്യത്യസ്തത പുലർത്തുന്ന വരികളും ആലാപനവുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. 

‘സൂപ്പർ സുന്ദരൻ കുറുകുറുമനിവൻ

കുട്ടിക്കോമളൻ, കിടുകിടുക്കനിവൻ

കൂടെ വരുമരുമ തോഴനായ്

ഇഷ്ടം തരിയിവനു തോന്നിയാൽ....’

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ തേജസ്, ഋതുരാജ്, ദേവിക, സ്നേഹ എന്നീ കുഞ്ഞു ഗായകർക്കൊപ്പം മലയാള സിനിമയുടെ പ്രിയ മുത്തശ്ശി ശുഭലക്ഷ്മി കല്യാണകൃഷ്ണനും ആലാപനത്തിൽ പങ്കു ചേർന്നിരിക്കുന്നു. 

വിധു പ്രതാപ്, വിജയ് യേശുദാസ്, സയനോര, ജ്യോത്സന, സിത്താര കൃഷ്ണകുമാർ, കെ.എസ് ഹരിശങ്കർ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. രാജു ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാം കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സുരാജ്  വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com