ADVERTISEMENT

വിശാൽ നായകനായെത്തുന്ന ‘ആക്്ഷൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അഴകേ....’  എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടത്. ഹിപ് ഹോപ് തമിഴ രചിച്ച് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നകുൽ അബ്യങ്കർ ആണ്. 

മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലും ഐശ്വര്യയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. 

യോഗി ബാബു, കബീർ ദുഹാൻ, രാംകി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സുന്ദർ സി ആണ് ചിത്രത്തിന്റെ സംവിധായകൻ. ട്രിഡെന്റ് ആർട്‌സിന്റെ ബാനറിൽ ആർ രവീന്ദ്രനാണ് നിർമാണം. തമിഴിലും തെലുങ്കിലും. ‘ആക്്ഷൻ’ ഒരേസമയം റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com