ADVERTISEMENT

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക്ക് ഡാനിയൽ’ എന്ന ചിത്രത്തിലെ ‘എവിടെ തിരയും....’ എന്ന് തുടങ്ങുന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടു. ഹരിനാരായണൻ രചിച്ച വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. ജോർജ് പീറ്റര്‍ ആലപിച്ച ഗാനം ഏറെ പ്രേക്ഷകസ്വീകാര്യത നേടി. വരികളിലും ആലാപനശൈലിയിലും ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു.  ഷാൻ റഹ്മാനും ഗോപി സുന്ദറും ചേർന്നാണ് ജാക്ക് ഡാനിയലിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്.‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ദിലീപിന്റെ നായികയായെത്തുന്നത്. ‘നേരം’ എന്ന സിനിമയിലൂടെയാണ് അഞ്ജു ചലച്ചിത്ര രംഗത്തേയ്ക്കെത്തിയത്. പിന്നീട് പ്രേമം, ഓം ശാന്തി ഓശാന, കവി ഉദ്ദേശിച്ചത് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. 

തമിഴിലെ ആക്്ഷൻ കിങ് അർജുൻ സർജ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നത് ശ്രദ്ധേയമാണ്. അജു വർഗീസ്, ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു കമൽ തമീസ് ആണ് ചിത്രം നിർമിക്കുന്നത്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി എസ്.എൽ പുരം ജയസൂര്യ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com