‘കൽക്കണ്ട’വുമായി ജയചന്ദ്രൻ; പുതിയ ബാൻഡ് ജനുവരിയിൽ

p-jayachandran-new-image
SHARE

ഗായകന്‍ പി.ജയചന്ദ്രൻ കൽക്കണ്ടവുമായി വരുന്നു. പാട്ടു കേൾക്കുന്നവരുടെ മനസിൽ അനുഭവങ്ങളുടെ തൃമധുരം നിറച്ച ഗായകൻ നയിക്കുന്ന ‘കൽക്കണ്ടം: ബാൻഡ് ജനുവരിയിൽ വേദിയിലെത്തും. ജയചന്ദ്രനൊപ്പം യുവഗായകരാണ് ബാൻഡിലുണ്ടാകുക.

സിനിമാപാട്ടുകൾ അതുപോലെ അവതരിപ്പിക്കുന്ന കൂട്ടായ്മയല്ലിത്. ജയചന്ദ്രന്റെ പാട്ടുകൾ യുവഗായകർ ഏറ്റുപാടുന്ന രീതിയിലാകും അവതരണം. കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട് എന്നിവയുമുണ്ടാകും. 

പാട്ടിനു പിറകിലെ അനുഭവങ്ങൾ ജയചന്ദ്രൻ പങ്കു വയ്ക്കും. കോളജുകളിലും ഗ്രാമീണ ക്ലബ്ബുകളിലും സംഗീത ശിൽപശാലകൾ സംഘടിപ്പിക്കും. നാടക നടനും സംഗീത കോഓർഡിനേറ്ററുമായ ബാലു.ആർ നായരും എസ്.മനോഹരനും ജയചന്ദ്രനൊപ്പമുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA