ADVERTISEMENT

സൗബിൻ സാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിലെ  പുതിയ റിലീസ് ചെയ്തു. . 'പുലരാൻ നേരം' .... എന്ന് തുടങ്ങുന്ന ഗാനത്തിന് ബി.കെ ഹരിനാരായണൻ വരികളൊരുക്കിയിരിക്കുന്നു. ബിജിബാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. സുരാജും സൗബിനും അച്ഛനും മകനുമായിട്ടാണ് വേഷമിടുന്നത്. ജോലിക്കായി വിദേശത്തേക്ക് പോയ സൗബിൻ, നാട്ടിലുള്ള അച്ഛനെക്കുറിച്ച് ചിന്തിച്ചിരിക്കുന്നതാണ് ഗാനരംഗത്തിലുള്ളത്. സൗബിനും നായികയായെത്തുന്ന കെൻഡിയും തമ്മിലുള്ള സംഭാഷണങ്ങളും പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

‘പുലരാൻ നേരം ജനൽ വാതിൽക്കൽ

പുതുതായെത്തും കിളി ചൊല്ലി

അറിയാ നാട്ടിൽ പൊഴിയും മഞ്ഞിൽ

തിരയും നിന്റെ വഴി....’

നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ബി.കെ ഹരിനാരായണനെക്കൂടാതെ എ.സി ശ്രീഹരിയും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും അവരുടെ നിത്യജീവിതത്തിലെ കാഴ്ചകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയത്. 

സൈജു കുറുപ്പ് മാല പാർവതി, മേഘ മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗലും കേരളത്തിലെ പയ്യന്നൂരിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com